തളിപ്പറമ്പ്: സൗന്ദര്യവല്‍ക്കരണ വികസനം കാരണം വാട്ടര്‍ അതോറിറ്റി പൈപ്പ്ലൈന് പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകളാളായിട്ടും നടപടിയില്ല.
ദേശീയപാതയില്‍ തളിപ്പറമ്പ് ചിറവക്കിലാണ് വെള്ളം പൊട്ടിയൊഴുകി റോഡില്‍ പരക്കുന്നത്.
നാട്ടുകാര്‍ നിരവധി തവണ വാട്ടര്‍ അതോറിറ്റിക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും സ്ഥലത്ത് വന്ന നോക്കാന്‍ പോലും തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ചിറവക്കില്‍ 16 മാസം മുമ്പ് സ്ഥാപിച്ച ഒരു കേടുപാടുമില്ലാത്ത ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയതിന് സമീപത്തായാണ് പൈപ്പ്പൊട്ടി
വെള്ളം റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.