സി.പി.എം പയ്യന്നൂര്‍ ഏരിയ കമ്മറ്റി യോഗം സംബന്ധിച്ച് മാധ്യമങ്ങളുടെ വ്യാജ പ്രചരണം തിരിച്ചറിയുക

പയ്യന്നൂര്‍: ഏരിയ കമ്മറ്റി യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ എന്ന പേരില്‍ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

വിമര്‍ശന സ്വയം വിമര്‍ശനപരമായ പരിശോധനകളാണ് സി.പി.ഐ.എമ്മിന്റെ സംഘടനാ ഘടകങ്ങളിലെ ചര്‍ച്ചകളുടെ കാതല്‍.

അത് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്ന നിലയിലല്ല പാര്‍ട്ടിക്കുള്ളില്‍ നടന്നു വരുന്നത്.

പാര്‍ട്ടിക്കെതിരായി നടക്കുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി.സന്തോഷ് പ്രസ്താവനയില്‍ അറിയിച്ചു