Skip to content
തളിപ്പറമ്പ് : കണ്ണൂര് ചിത്രകല പരിഷത്ത് കുടുംബ സംഗമം കാഞ്ഞിരങ്ങാട് ഇന്ഡോര് പാര്ക്കില് നടന്നു.
കേരള ലളിതകലാ അക്കാദമി മുന് സെക്രട്ടറി എബി എന് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പരിഷത്ത് പ്രസിഡന്റ് പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു.
ശില്പി കെ.കെ.ആര് വെങ്ങര മുഖ്യപ്രഭാഷണം നടത്തി.
ഗോവിന്ദന് കണ്ണപുരം, ട്രഷറര് കെ.പി.പ്രമോദ്, കലൈമാമണി സതീശങ്കര്, രോഷ്നി വിനോദ്, കെ.ഇ.സ്മിത, അരുണ്ജിത്ത് പഴശ്ശി എന്നിവര് പ്രസംഗിച്ചു.
സെക്രട്ടറി പ്രിയാ ഗോപാല് സ്വാഗതവും നിഷ ഭാസ്കര് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില് കഴിവു പ്രകടിപ്പിച്ച അംബിക എന്.നിവേദ്യ, എയ്ഞ്ചല് തെരേസ വര്ഗീസ് എന്നിവരെ അനുമോദിച്ചു.
കുട്ടികളുടെയും മുതിര്ന്നവരുടെയും കലാപരിപാടികള് , ഫോട്ടോ പ്രദര്ശനം എന്നിവയും നടന്നു.