ധന്യ ഉപേക്ഷിച്ചു പോയതിന്റെ മനോവിഷമം-വിനില്‍ വര്‍ഗീസ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കൂടെ താമസിച്ചുവന്ന സ്ത്രീ ഉപേക്ഷിച്ചുപോയ മനോവിഷമത്തില്‍ യുവാവ് കട്ടിളപ്പടയില്‍ തൂങ്ങിമരിച്ചു.

കാഞ്ഞിരങ്ങാട് ആറ്റുകുഴി വീട്ടില്‍ വിനില്‍ വര്‍ഗീസ്(37)നെയാണ്  ഇന്ന് രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടത്.

കാഞ്ഞിരങ്ങാട് പൂമംഗലം റോഡിലെ വര്‍ഗീസ് ചാക്കോ-ലൈല ദമ്പതികളുടെ മകനാണ്.

വിനിലിന്റെ കൂടെ താമസിച്ചുവന്ന ധന്യ എന്ന സ്ത്രീ ഉപേക്ഷിച്ചുപോയതിലുള്ള മാനസിക വിഷമം കാരണമാണ് തൂങ്ങിമരിച്ചതെന്നാണ് സൂചന.

സഹോദരന്‍ സുനില്‍ വര്‍ഗീസ്.