കല്യാണത്തിനായി ഉപയോഗിക്കാന്‍ വാങ്ങിയ മൂന്നേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ തന്നില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കല്യാണത്തിനായി ഉപയോഗിക്കാന്‍ വാങ്ങിയ മൂന്നേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ തന്നില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പറശിനിക്കടവ് കമ്പില്‍കടവിലെ കുന്നുമ്മല്‍വീട്ടില്‍ കെ.സവിതയുടെ(44)പരാതിയിലാണ് ചിറക്കലിലെ ഓലച്ചേരിവീട്ടില്‍ ഒ.ഷീനയുടെ(40)പേരില്‍ കേസെടുത്തത്.

2024 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ടരപവന്‍ സ്വര്‍ണമാലയും മുക്കാല്‍പവന്‍ സ്വര്‍ണവളയുമാണ് ഷീന സവിതയോട് വാങ്ങിയത്.

എന്നാല്‍ ഇത് തിരികെ കൊടുക്കാതെ ചതിചെയ്തുവെന്നാണ് പരാതി.

തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.