സബര്‍മതി പബ്ലിക് ലൈബ്രറി കെ.കരുണാകരന് അനുസ്മരണം സംഘടിപ്പിച്ചു
.പരിയാരം: ചിതപ്പിലെപൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബര്‍മതി പബ്ലിക് ലൈബ്രറി ലീഡര്‍ കെ. കരുണാകരന് 108-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി

അനുസ്മരണവും സബര്‍മതി പബ്ലിക് ലൈബ്രറി വാര്‍ഷിക ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു.
സബര്‍മതി ചീഫ് പേട്രണ്‍ സി. ശിവശങ്കരന്മാസ്റ്റര് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചെയര്മാന് ഇ.ടി.രാജീവന് അധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി പി.സുഖദേവന്‍ മാസ്റ്റര്‍, പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്റണി മൈക്കിള്‍, എ.സതീശന്, പ്രജിത്ത് റോഷന്, ബാലകൃഷ്ണന് മാവിച്ചേരി, പി.രാമര്‍കുട്ടി, എം.രാജനാരായണന്‍ നമ്പൂതിരി, കെ.വി.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി പയ്യരട്ട നാരായണന് സ്വാഗതവും ദീപ അജയകുമാര്‍ നന്ദിയും പറഞ്ഞു.
