കടുമേനി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടുമേനി ശാഖയിൽ കവർച്ച ശ്രമം, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജൂലൈ 10 ന് രാത്രി 9.33 നാണ് ബേങ്കിൽ കവർച്ചാ ശ്രമം നടന്നത്.
ബേങ്കിൻ്റെ ഒരു ജനൽ ചില്ല് പൊട്ടിയതായി കണ്ട് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് പിറകിൽ കമ്പിപ്പാരയും ചുറ്റി കയും ഉൾപ്പെടെ മോഷണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി.
കടുമേനി എസ്.ബി.ടി ബ്രാഞ്ച് മാനേജർ കണ്ണപുരം ചെമ്മര വയൽ ആരഭിയിൽ സ്വദേശി അരുൺ ശശിധരൻ്റെ പരാതിയിൽ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇൻസ്പെക്ടർ ഉമേശൻ കഴുങ്ങും വള്ളിയുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.