മേലെ ചൊവ്വ ഗതാഗതക്കുരുക്ക് പരിഹരിക്കണം-എന്‍.സി.പി (എസ്.പി)

കണ്ണൂര്‍. മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്ന് എന്‍.സി.പി(എസ്.പി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അനില്‍ പുതിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെകട്ടറിമാരായ പി.കെ രവീന്ദ്രന്‍, എം.പി.മുരളി, നേതാക്കളായ വി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി.അശോകന്‍, എന്‍.കെ സല്‍ജിത്ത്, കെ ജയാനന്ദന്‍,

കെ.മുഹമ്മദലി ഇരിട്ടി, കെ.ടി.ജോസ്, കെ.ശിവപ്രസാദ്, മിത്തല്‍ കരുണാകരന്‍, ഷീബ ലിയോണ്‍, പി.എം.സുരേഷ് ബാബു, ഒ.ബാലകൃഷണന്‍, കെ.ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.