Skip to content
പിലാത്തറ: പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച കെയര്‍ടേക്കര്‍ ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ മനോജ്(53)ന്റെ ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ നടക്കും.
ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
പരേതനായ ബാലന്-തങ്കം ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിജി.
മക്കള്‍: ജിഷ്ണു, ജിത്തു.
സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.
കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്.
നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.