മുനീര്‍ സ്‌ക്കൂളിലേക്ക് പോയ കെ.പി.മുംതാസ് തിരിച്ചുവന്നില്ല.

തളിപ്പറമ്പ്: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പഴയങ്ങാടി പോലീസ്‌കേസെടുത്തു.

പുതിയങ്ങാടി ബീച്ച്‌റോഡിലെ കെ.പി.ഹൗസില്‍ കെ.പി.മുംതാസിനെയാണ്(32)കാണാതായത്.

ഇന്നലെ ജൂലൈ-17 ന് രാവിലെ 9.30 ന് അവര്‍ ജോലി ചെയ്യുന്ന മാട്ടൂലിലെ മുനീര്‍ സ്‌ക്കൂളിലേക്ക് പോയതായിരുന്നു.

സ്‌ക്കൂളില്‍ നിന്ന് രാവിലെ 11 ന് ബാങ്കിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയ മുംതാസ് തിരികെ സ്‌ക്കൂളിലേക്കോ വീട്ടിലേക്കോ എത്തിയില്ലെന്നാണ് പരാതി.

മുംതാസിന്റെ ഭര്‍ത്താവ് ചെറിയ ചാപ്പയില്‍ വീട്ടില്‍ സി.സി.താഹയുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.