തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് രൂപീകരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ആസ്ഥാനമായി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു.

ഭാരവാഹികളായി

എം.സുബൈര്‍-സൂപ്പര്‍വിഷന്‍ ന്യൂസ്-(പ്രസിഡന്റ്),

അജ്മല്‍ പുളിയൂല്‍-തളിപ്പറമ്പ് ഓണ്‍ലൈന്‍ ന്യൂസ്(സെക്രട്ടെറി),

പി.പി.മെഹറുഫ്-കുറുമാത്തൂര്‍ വാര്‍ത്തകള്‍( ട്രഷറര്‍)

എന്നിവരെ തിരഞ്ഞെടുത്തു.

റഷീദ് (ശ്രീകണ്ഠാപുരം വിഷന്‍), അനില്‍ (ലൈവ് ന്യൂസ് ),നൗഷാദ് (തളിപ്പറമ്പ് ന്യൂസ് ) എന്നിവര്‍ പ്രസംഗിച്ചു. 

ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും, മറ്റ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേറ്റേഴ്സ്, ന്യൂസ് റീല്‍  മേക്കര്‍സ് തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസ്സ് ക്ലബ്.

പ്രസ്‌ക്ലബ്ബുമായി ബന്ധപ്പെടാന്‍ താല്‍പര്യമുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

 +91 9947204516,

+91 96566 40786,

+91 97460 26153.