ടി.പി.സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി, പോലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി.

161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി.

ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.

തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി.

കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ സ്വദേശിയാണ്.

എം.പി.ആസാദാണ് കണ്ണൂര്‍  എ.സി.പി.

പോലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു.

പിന്നാലെയാണ് നടപടി. സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.

പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പി, മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും

എന്‍ സുനില്‍ കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.