മാടായി ഗവ.ഐ.ടി.സി ഹോസ്റ്റലിന് സമീപത്തെ സ്വേത ഹൗസില്‍ എം മനോഹരന്‍ എന്ന മനോഹരന്‍ വെങ്ങരയെ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് മൂന്ന് പേര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്തതായാണ് പരാതി.
മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.പി.ചന്ദ്രാംഗദന്‍, കൊട്ടില ഓണപ്പറമ്പ് ഖദീജ മന്‍സിലില്‍ ഗണേശന്‍, രാജുക്കുട്ടി എന്നിവര്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും,
ജാതി പേര് വിളിക്കുകയും ചെയ്തു. പരാതി നല്‍കാന്‍ പോയ മനോഹരനെ സ്റ്റേഷനില്‍ വച്ച് അസഭ്യം പറഞ്ഞ് വധഭീഷണി ഉയര്‍ത്തുകയും ചെയ്തു എന്നാണ് പരാതി. പഴയങ്ങാടി പോലീസ് കേസെടുത്തു.