പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ പുഷ്പകൃഷി വിളവെടുത്തു.

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡഡന്റ്‌സ് അസോസിയേഷന്‍ വനിതാ കൂട്ടായ്മ ഓണത്തിന് ഒരു മുറംപൂവ് എന്ന ആശയത്തോടെ കൃഷി ചെയ്ത ചെണ്ടുമല്ലിക, വാടര്‍മല്ലിക വിളവെടുത്തു.

തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് ഏരിയയില്‍ ഒരുക്കിയ കൃഷിയിടത്തില്‍ വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ പ്രേമ നാരായണന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ദീപാ രഞ്ജിത്ത് ഉത്രാടദിനത്തില്‍ പൂവുകള്‍ വിളവെടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ് എം.വി. നാരായണന്‍, സെക്രട്ടറി കെ.പ്രജിത്ത് ട്രഷറര്‍ എം പവിത്രന്‍, മുന്‍ കൗണ്‍സിലര്‍മാരായ രജനി രമാനന്ദ്, സി.സി.ശ്രീധരന്‍, മുന്‍ പ്രസിഡന്റ് പി.ഗോവിന്ദന്‍,

ജോ: സെക്രട്ടറി എന്‍.എം.സീത, മുന്‍ ചെയര്‍പേഴ്‌സണ്‍ റീത്ത മനിഷ്, മുന്‍ കണ്‍വീനര്‍ രതി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

കണ്‍വീനര്‍ ഉഷ ഗോവിന്ദന്‍ സ്വാഗതവും ട്രഷറര്‍ പുഷ്പ പവിത്രന്‍ നന്ദിയും പറഞ്ഞു.