മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാട്-പി.കെ.ഫിറോസ്
മാതമംഗലം: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടപ്പാക്കുന്ന ഗുണ്ടാരാജിന്റെ ഭാഗമാണ് മാതമംഗലത്ത് അരങ്ങേറുന്നതെന്നും അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്കാന് ഉത്തരവാദിത്തമുള്ള

പോലീസ് മാതമംഗലത്ത് ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നതെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ.ഫിറോസ്.
അക്രമം അവസാനിപ്പിക്കാനും അമര്‍ച്ച ചെയ്യാനും അക്രമികള്‍ക്ക് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പോലീസ്
തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് യുത്ത് ലീഗ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു അക്രമത്തിനിരയായ എരമം-കുറ്റൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്സല് ഹുസൈനെയും സഹോദരി സഹലെയും സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭാരവാഹികളായ ഇസ്മായില്‍ പി വയനാട്, ഫൈസല്‍ ബാഫഖി തങ്ങള്‍, സി.കെ.മുഹമ്മദലി, ജില്ലാ ഭാരവാഹികളായ നസീര്‍ നെല്ലൂര്‍, പി.സി.നസീര്‍, എസ്.കെ. നൗഷാദ് എന്നിവരും പി.കെ.ഫിറോസിനൊപ്പം ഉണ്ടായിരുന്നു.
