ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി, ഒന്‍പതുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി, 28,120 രൂപ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒന്‍പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി.

ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു സംഭവം. ചിറവക്കിലെ ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ 402-ാം നമ്പര്‍ മുറിയില്‍

വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ റെയിഡ് നടത്തി പിടികൂടിയത്. ഇവരില്‍ നിന്ന് 28,120 രൂപയും പിടിച്ചെടുത്തു.

ഞാറ്റുവയലിലെ പുതിയപുരയില്‍ മുസ്തഫ(36), കുറുമാത്തൂരിലെ തുന്തക്കാച്ചി ഹൗസില്‍ പി.അബ്ദുറഹ്മാന്‍(50), തളിപ്പറമ്പ് മൊയ്തീന്‍പള്ളിക്ക് സമീപത്തെ പണിക്കറകത്ത് പി.ഹുസൈന്‍(49),

സെയ്യിദ് നഗറിലെ പുതിയവലപ്പില്‍ പി.വി. സിദ്ദിക്ക്(52), കുറുമാത്തൂര്‍ വെള്ളാരംപാറ കണ്ടന്‍ ഹൗസില്‍ കെ.ഉമ്മര്‍(40),

കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത്പി.ഷാക്കിര്‍(35), കരിമ്പം സര്‍സയ്യിദ് കോളേജിന് സമീപത്തെ വലിയവളപ്പില്‍ ഹൗസില്‍ വി.വി.ആലിക്കുഞ്ഞി(42),

ചിറവക്ക് ദീപം ഹൗസില്‍ കെ.ജെ.സോണി(41), പുളിമ്പറമ്പിലെ പുതിയപുരയില്‍ പി.പി.ഹംസ(38) എന്നിവരാണ് പിടിയിലായത്.