മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 38 പേര്‍ക്ക് വധശിക്ഷ
ഗാന്ധിനഗര്‍: 2008ല്‍ അഹമദാബാദില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാക്കാരെന്നു കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു.

വധശിക്ഷ ലഭിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. കാദുലി, ഷിബിലി, ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ വിധിച്ചത്.
11പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.
ആദ്യമായിട്ടാണ് ഇത്രേയും അധികം ആളുകള്‍ക്ക് വധശിക്ഷ വിധിക്കുന്നത്.
അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറില്‍ ആരംഭിച്ച കേസിന്റെ വിചാരണ വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്.
77 പ്രതികളില്‍ 28 പേരെ വെറുതെ വിട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
