ജില്ലാ കളക്ടര്‍ വിളിക്കുന്നു—–ജില്ലാ കളക്ടര്‍ വിളിക്കുന്നു–

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം.

കണ്ണൂര്‍ ജില്ല കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം !! പ്രസ്തുത ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക് ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഇതുവഴി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗഭാക്കാകുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് നിങ്ങളെ തേടി വരുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളെ അടുത്തറിയാനും അതു വഴി സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും വിവിധ പദ്ധതികളുടെ ആസൂത്രണ ഘട്ടം മുതല്‍ക്ക് തന്നെ യുവജന പങ്കാളിത്തം

ഉറപ്പുവരുത്തി കുടുതല്‍ ക്രിയാത്മകമായ യുവജന മുന്നേറ്റം കൈവരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഈ ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോം വഴി ഓണ്‌ലൈനിലായി അപേക്ഷ നല്‍കേണ്ടതാണ്.

അപ്ലിക്കേഷന്‍ ഫോം https://forms.gle/Hi4XWHCtCUxU19E48

ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി 6 മാസമായിരിക്കും.

ഈ കാലയളവില്‍ യാതൊരുവിധ സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല.

അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 15 മാര്‍ച്ച് 2022.

വരൂ ഉറച്ച ചുവടുകളുമായി. സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു മാരത്തോണ്‍ !! ചുവട് വെക്കാം അറിവിലേക്കായി !!