ആബംബുലന്‍സ് ഡ്രൈവര്‍ക്ക് കുപ്പികൊണ്ട് കുത്തേറ്റു-

പരിയാരം: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുപ്പികൊണ്ട് കുത്തേറ്റു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.

മെഡിക്കല്‍ കോളേജിന് സമീപം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറയിലെ റിജേഷിനാണ്(32)കുപ്പി കൊണ്ടുള്ള കുത്തേറ്റത്.

പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

അശ്വിന്‍, ശരത്ത് എന്നിവരാണ് അക്രമിച്ചതെന്നാണ് റിജേഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.