വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ യുവാവ് തീകൊളുത്തി മരിച്ചു.
കോഴിക്കോട് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു.
ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത് കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ഇന്ന് പുലര്‍ച്ചെ 2-നാണ് സംഭവം.
അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി ഇയാള്‍ അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട് അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു.
പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം ഏപ്രിലില്‍ നിശ്ചയിച്ചതായിരുന്നു.
രത്‌നേഷ് ഇലക്ട്രീഷ്യനാണ്. മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി നാദാപുരം ഡിവൈഎസ്പി
ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.