നടന്‍ ജഗജീഷിന്റെ ഭാര്യ ഡോ.പി.രമ(61) നിര്യാതയായി
തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ (61) നിര്യാതയായി.

കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്ന രമ കഴിഞ്ഞ ഒന്നരവര്‍ഷമായി തീര്‍ത്തും കിടപ്പിലായിരുന്നു.
ഡോ.രമ്യ ജഗദീഷ് (പ്രഫസര്‍, നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കള്‍.
മരുമക്കള്‍: ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐപിഎസ്, ഡോ. പ്രവീണ്‍ പണിക്കര്‍.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിനു തൈക്കാട് ശാന്തി കവാടത്തില്‍
