സമൃദ്ധി വിളിച്ചോതി ആന്തൂരില്‍ വിഷു ഫെസ്റ്റ്-2022 തുടങ്ങി.

ധര്‍മ്മശാല: ആന്തൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷു ഫെസ്റ്റ് 2022’ പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് ധര്‍മ്മശാലയില്‍ തുടക്കമായി.

ഉച്ചയ്ക്ക് 2-ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു.

ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അദ്യക്ഷത വഹിച്ചു.

എം.വി.ആര്‍ ആയുര്‍വേദ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, നഗരസഭാ കൗണ്‍സിലര്‍ പി.കെ.മുജീബ്‌റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏപ്രില്‍ 14 വരെ നീളുന്ന മേളയില്‍ കുടുംബശ്രീ സംരംഭകര്‍, സഹകരണ-സ്വകാര്യ സ്ഥാപനങ്ങള്‍, കാര്‍ഷിക ഉപകരണങ്ങളുടേയും

ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം, വൈവിദ്ധ്യമാര്‍ന്ന ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. മേളയുടെ എല്ലാദിവസവും വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.