വേറിട്ട അനുഭവമായി കണ്ണൂരിന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-
കണ്ണൂര്‍: എന്റെ കേരളം വേദിയില്‍ എന്റെ ഭരതനാട്യവുമായി ജാനറ്റ് ജയിംസ് നിറഞ്ഞാടി.

ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന് വൈകുന്നേരം കണ്ണൂരില്‍ അവതരിപ്പിച്ച ഭരതനാട്യം കാഴ്ച്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി.
എന്റെ കേരളം മെഗാ എക്സിബിഷനിലാണ് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം അരങ്ങേറിയത്.
യുവജനോല്‍സവ വേദികളിലൂടെ നിരവധി തവണ കലാതിലക പട്ടം സ്വന്തമാക്കിയ ജാനറ്റ് ജയിംസ് ചലച്ചിത്രരംഗത്തും നിരവധി
വേഷങ്ങള്‍ ചെയ്തുവെങ്കിലും നൃത്തരംഗത്തെ ഉപരിപഠനത്തിനായി താല്‍ക്കാലികമായി സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് വര്‍ഷങ്ങള്‍ നീണ്ട നൃത്തപഠനത്തിന് ശേഷം അവിടെ നൃത്താധ്യാപികയായി തുടരുന്ന ജാനറ്റ് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പ് സ്വദേശിനിയായ ജാനറ്റ് പ്രമുഖ നൃത്താധ്യാപിക ജസീന്തയുടെയും ജയിംസിന്റെയും മകളാണ്. ഏറെക്കാലത്തിന് ശേഷമാണ് ജാനറ്റിന്റെ നൃത്തപരിപാടിക്ക് കണ്ണൂര്‍ വേദിയാവുന്നത്.
