വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ് മരിച്ചു.
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 6 മാസത്തിലേറെയായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു.
കുറ്റിക്കോലിലെ ടി.സി. രാഘവന്‍ നമ്പ്യാര്‍-എം.സി.സാവിത്രി ദമ്പതികളുടെ മകന്‍ എം.സി.ഗിരീഷ്‌കുമാറാണ്(41)മരിച്ചത്.
2024 ജൂണ്‍ 7 ന് കുററിക്കോലില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ അബോധവസ്ഥയില്‍ കഴിയുകയായിരുന്നു.
സഹോദരങ്ങള്‍: നിഷ രാജേഷ്, മഞ്ജുഷ രാജേഷ്.
ശവസംസ്‌കാരം നാളെ ഞായറാഴ്ച്ച ഉച്ചക്ക് 1.00 മണിക്ക് കുറ്റിക്കോല്‍ കിഴക്ക് പൊതുശ്മശാനത്തില്‍.