സ്ത്രീ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.
ചിറ്റാരിക്കാല്‍: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു.
തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി(62)യാണ് മരിച്ചത്.
ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്.
ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഞായര്‍ പകല്‍ 12.30ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഭര്‍ത്താവ് കുഞ്ഞമ്പു.
മക്കള്‍: രഘു, മനോജ്.
മരുമക്കള്‍: ശോഭ, സിനു.
സഹോദരങ്ങള്‍: കണ്ണന്‍, പത്മിനി, കാരിച്ചി.