കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്.
കൂടെയുണ്ടായിരുന്ന സനീഷിനെ(33)ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14-എച്ച്-8888 സ്‌കോര്‍പ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
എളമ്പേരംപാറയിലെ മരമില്ലില്‍ ജോലിചെയ്യുന്ന ഷബീര്‍ രാവിലെ മില്ലിലേക്ക് പോവുകയായിരുന്നു. അബ്ദുള്‍ഖാദറിന്റെ മകനാണ്.
ഇന്ന് രാവിലെ ഏഴിന് ആലക്കോട് റോഡില്‍ കുമ്മായച്ചൂളക്ക് സമീപത്തായിരുന്നു അപകടം.
മാതാവ് സുലേഖ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബുഷ്‌റ, ഷക്കീര്‍, ഷഫീക്ക്, ലത്തീഫ്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ സനീഷിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.