സനീഷിന്റെ നില ഗുരുതരം മംഗലാപുരത്തേക്ക് മാറ്റി

 

തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ സനീഷിനെ(33) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തില്‍ ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്.

കൂടെയുണ്ടായിരുന്ന സനീഷിനെ(33)ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.

ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14-എച്ച്-8888 സ്‌കോര്‍പ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

എളമ്പേരംപാറയിലെ മരമില്ലില്‍ ജോലിചെയ്യുന്ന ഷബീര്‍ രാവിലെ മില്ലിലേക്ക് പോവുകയായിരുന്നു.

തളിപ്പറമ്പിലെ ചുമട്ടുതൊഴിലാളിയായ അബ്ദുള്‍ഖാദറിന്റെ മകനാണ്.

ഇന്ന് രാവിലെ ഏഴിന് ആലക്കോട് റോഡില്‍ കുമ്മായച്ചൂളക്ക് സമീപത്തായിരുന്നു അപകടം.

മാതാവ് സുലേഖ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബുഷ്‌റ, ഷക്കീര്‍, ഷഫീക്ക്, ലത്തീഫ്.