ഉല്‍സവസീസണില്‍ ചൂതാട്ടം, അല്ലാത്തപ്പോള്‍ കഞ്ചാവ്-യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്: ഉല്‍സവ സീസണില്‍ ചൂതാട്ട്, അല്ലാത്തപ്പോള്‍ കഞ്ചാവ്, യുവാവ് എക്‌സൈസ് പിടിയിലായി.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും ചുഴലി-ചെങ്ങളായി
ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ നെല്ലിക്കുന്നില്‍ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി റിട്ടോ എന്ന ടി.സെബാസ്റ്റ്യന്‍(30) പിടിയിലായത്.
ഉല്‍സവ സീസണില്‍ ചൂതാട്ടം നടത്തി ഉപജീവനം നയിക്കുന്ന ഇയാള്‍ സീസണല്ലാത്തതിനാല്‍ ഇപ്പോള്‍ കഞ്ചാവ് വില്‍പ്പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളെ പറ്റിയും വില്‍പന ചെയ്തവരേ കുറിച്ചും ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത, കെ.വി.ഷൈജു, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.