അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍(73)നിര്യാതനായി, ശവസംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 9 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍ (73) നിര്യാതനായി.

ഭാര്യ: പരേതയായ റോസ് തെക്കേകണ്ടം (മേലുകാവ് ).

മക്കള്‍: അനിതാ റോസ് (ബംഗളൂരു), ഡോ.ജോസഫ് സെബാസ്റ്റ്യന്‍(റിസര്‍ച്ച് സയന്‍സ്റ്റിറ്റ് കാനഡ) സിറിയക് സെബാസ്റ്റ്യന്‍ (ഓറക്കിള്‍, ബംഗളൂരു).

മരുമകന്‍: അജു ചാണ്ടി മലേപ്പറമ്പില്‍ (ഡെല്‍, ബംഗളൂരു). കൊച്ചുമകന്‍: ജോഹാന്‍.

സഹോദരങ്ങള്‍: ബേബി മണ്ണൂര്‍ (തേര്‍ത്തല്ലി), ഗ്രേസി തോമസ് മേവട(വായാട്ട് പറമ്പ് ), പരേതരായ ജോസഫ് മണ്ണൂര്‍ (പരപ്പ), ഡോ: വര്‍ഗീസ് മണ്ണൂര്‍ (തളിപ്പറമ്പ്).

ഇപ്പോള്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ചൊവ്വാഴ്ച (17/09/24) ഉച്ചക്ക് ശേഷം 2 മണിക്ക് തളിപ്പറമ്പ് കോടതിക്ക് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച്ച(സപ്തംബര്‍-18) രാവിലെ 9 മണിക്ക് വീട്ടില്‍ നിന്ന് ആരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടുന്നതുമാണ്.