സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.

തലശ്ശേരി: കേരള നിയമസഭ സ്പീക്കറുംസി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിന്റെ ഉമ്മ കോടിയേരി മാടപ്പീടിക ആമിനാസില്‍ എ.എന്‍.സറീന (70) നിര്യാതയായി.

പരേതരായ കെ.പി.അബൂബക്കറിന്റെയും എ.എന്‍.ആസിയുമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: പരേതനായ കോമത്ത് ഉസ്മാന്‍.

മറ്റു മക്കള്‍: എ.എന്‍.ഷാഹിര്‍ (ബിസിനസ്), എ.എന്‍.ആമിന.

മരുമക്കള്‍: ആയിഷ ഫൈജീന്‍ (പള്ളിത്താഴ), ഡോ.ഷഹല (കണ്ണൂര്‍), എ.കെ. നിഷാദ് (മസ്‌കത്ത്).

സഹോദരങ്ങള്‍: ജമീല, റംല, റഹ്‌മ, സാബിറ, അബ്ദുല്‍ സലാം,

വാഹിദ ഖബറടക്കം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.