അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി.

തിരുവനന്തപുരം: അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി.

നിലവില്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗമാണ്.

ചെറുപുഴ കോലുവള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ പയ്യന്നൂര്‍ എടാട്ടാണ് താമസിക്കുന്നത്.

ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്,

കണ്ണൂര്‍ ജില്ല കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.