ജെല്ലിക്കെട്ട് വീരന്‍ ഒടുവില്‍ പിടിയിലായി.

പരിയാരം: തളിപ്പറമ്പില്‍ ഭീതിപരത്തിയ പരാക്രമിയായ പോത്ത് ഏമ്പേറ്റില്‍ കീഴടങ്ങി.

പിടികൂടിയ പോത്തിനെ തളിപ്പറമ്പിലേക്ക് കൊണ്ടുവന്നതായാണ് വിവരം.

തളിപ്പറമ്പില്‍ ഭീതി പരത്തിയ പോത്ത് 10 കിലോമീറ്ററോളം ഓടിയാണ് ഏമ്പേറ്റിലെത്തിയത്.

മൂന്നുപേര്‍ക്കാണ് പോത്തിന്റെ ആക്രമത്തില്‍ പരിക്കേറ്റിരുന്നത്.

ഇതില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പുളിമ്പറമ്പിലെ വല്‍സല(55), സിദ്ധാര്‍്ത്ഥ്(15) എന്നിവര്‍ ആശുപത്രി വിട്ടു.

പരിക്കേറ്റ ശ്രീകണ്ഠാപുരത്തെ രജനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.