വെറും തക്കാളിപ്പനി-ഏഴുവയസുകാരി ആശുപത്രി വിട്ടു-
പരിയാരം: അത് വെറും തക്കാളിപ്പനി, ഏഴുവയസുകാരി ആശുപത്രി വിട്ടു.
കഴിഞ്ഞ 7 ന് രാത്രിയിലാണ് യു.കെ.യില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിക്ക് വാനരവസൂരിയെന്ന് സംശയിക്കത്തക്ക വിധത്തില്‍ ലക്ഷണങ്ങള്‍ കണ്ടത്.
ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയുടെ ശ്രവും പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.
ഇന്ന് ഉച്ചയോടെ ലഭിച്ച ഫലം നെഗറ്റീവായതിനാല്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാല്‍ ചികില്‍സ വീട്ടില്‍ തുടര്‍ന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചാണ് ഡിസ്ചാര്‍ജ് നല്‍കിയത്.