മെഡിക്കല്‍ കോളേജില്‍ ശമ്പളത്തിനായി ഉപരോധം

പരിയാരം: ജൂലൈമാസത്തെ ശമ്പളം ശമ്പളംലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസ് ഉപരോധിച്ചു.

ഓഗസ്റ്റ് 10-ാം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്.

പുതുതായി നിയമിതനായ പ്രിന്‍സിപ്പാള്‍ അവധിയിലായതിനാലാണ് മെഡിക്കല്‍ സൂപ്രണ്ട് ഓഫീസിന് മുന്നിലേക്ക് സമരം മാറ്റിയത്.

മാസ ശമ്പളവും 2018 മുതല്‍ തടത്ത് വെച്ച ക്ഷാമബത്ത അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഉടനടി അനുവദിച്ച് കിട്ടണമെന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം.

എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സെക്രട്ടറി യു.കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം പി.സി. സാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഒ.വി.സീന, റോബിന്‍ ബബി, കെ.ശാലിനി എന്നിവര്‍ സംസാരിച്ചു.

കെ.വി.ദിലീപ് കുമാര്‍, ടി.വി.ഷാജി, വിജയമ്മ, ടി.പി ഉണ്ണികൃഷ്ണന്‍, പി.വി.രാമചന്ദ്രന്‍, രംഗനാഥന്‍, ഉഷാ ഗോപാലന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.