എസ്.ഐ എ.ജി.അബ്ദുള്‍റൗഫിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.
തിരുവനന്തപുരം: പ്രമുഖ കുറ്റാന്വേഷകന്‍ എസ്.ഐ എ.ജി.അബ്ദുള്‍റൗഫിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.
പെരിങ്ങോം സ്വദേശിയായ ഇദ്ദേഹം പ്രമാദമായ നിരവധി കേസുകളില്‍ തന്റെ കഴിവുകള്‍ വിനിയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.
1997 ല്‍ കേരള ആംഡ് പോലീസ് നാലാം ബററാലിയനില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച അബ്ദുല്‍റൗഫ് 2010 ല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ആയിരിക്കെയാണ് ലോക്കല്‍ പോലീസിലേക്ക് മാറിയത്.
കണ്ണൂര്‍ എ.ആര്‍ ക്യാമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍, ചെറുപുഴ, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു.
ഇപ്പോള്‍ കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയാണ്.
കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യവെ പ്രമാദമായ എ.ടി.എം
തട്ടിപ്പ് സംഘത്തെ ഹരിയാനയില്‍ ചെന്ന് പിടികൂടിയ സംഘത്തില്‍ അംഗമായിരുന്നു.
തളിപ്പറമ്പില്‍ ജോലിചെയ്യവെ തട്ടിപ്പുകാരനായ നീലക്കുപ്പായക്കാരനെ പിടികൂടുന്നതില്‍ ഉള്‍പ്പെടെ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളേക്കുറിച്ച് ക്ലാസുകലെടുക്കുന്നതിലും വിദഗ്ദ്ധനാണ്. പന്നിയൂര്‍ സ്വദേശിയായ സുമയ്യയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.