റോഡ് പണി ഉടന്‍ ആരംഭിക്കണം-വ്യത്യസ്ത പ്രതിഷേധവുമായി മലയോര ജനത-
ചെമ്പന്തൊട്ടി: വ്യത്യസ്മായ പ്രതിഷേധവുമായി മലയോര ജനത ഒന്നടങ്കം റോഡിലിറങ്ങി.
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍ റോഡ് ഉടന്‍ പണി ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ റോഡിന്റെ ഇടതുവശത്ത് നിര്‍ത്തി പ്രതിഷേധിച്ചത്.
കിഫ്ബിയില്‍ 48 കോടി അനുവദിച്ച റോഡ് ടെക്നിക്കല്‍ അനുവാദം നല്കി ടെണ്ടര്‍ ചെയ്ത് ഉടന്‍ പണി ആരംഭിയ്ക്കണമെന്നാണ് ആവശ്യം.
ശ്രീകണ്ഠപുരം, കൊട്ടുര്‍ വയല്‍, നെടിയങ്ങ, ചെമ്പന്തൊട്ടി, നടുവില്‍ നിവാസികള്‍ ഒന്നടങ്കമാണ് ഇന്ന് വൈകുന്നേരം 3 മുതല്‍ 4 വരെ
റോഡിന് ഇടതുവശം തങ്ങളുടെ വാഹനങ്ങള്‍ മറ്റ് ഗതാഗതത്തിന് തടസ്സമില്ലാതെ പാര്‍ക്ക് ചെയ്ത് വാഹന ധര്‍ണ നടത്തിയത്.