നാലംഗ ശീട്ടുകളി സംഘം പിടിയില്‍.
തളിപ്പറമ്പ്: നാലംഗ ശീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയില്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.
കാലിക്കടവിലെ എം.കെ.രാജീവന്‍(47), ടി.സന്തോഷ്(48), പി.ഷൈജു(47), ചെറുകരയിലെ എം.ചന്ദ്രന്‍(65) എന്നിവരാണ് പിടിയിലായത്.
4520 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.