അനാര്‍ ഹുസൈന്‍(28) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു.

ആസാം സ്വദേശി അനാര്‍ ഹുസൈനാണ്(28) മരിച്ചത്.

ധര്‍മ്മശാല കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ

നിര്‍മ്മാണ ജോലിക്കിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരണപ്പെട്ടു.

ആന്തൂര്‍ തളിയിലെ ടി.പി.പ്രകാശന്‍ എന്ന കരാറുകാരന്റെ കീഴില്‍ ജോലിചെയ്തുവരികയായിരുന്നു അനാര്‍ ഹുസൈന്‍.