അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ–ജനരോഷം അണപൊട്ടി.
പരിയാരം: റോഡ് എന്ന കാത്തിരിപ്പില്‍ മനം മടുത്തു കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ ഒരുമിക്കുന്നു.
അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദം മറന്ന് ഒന്നിച്ചത്.
ഇന്ന് വൈകുന്നേരം 3 ന് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്.
റോഡ് ഇന്ന് നന്നാക്കും നാളെ നന്നാക്കും എന്ന വാഗ്ദാനമല്ലാതെ മറ്റൊന്നും പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത അധികൃതര്‍ക്കെതിരെ യോഗത്തില്‍ ജനരോഷം അണപൊട്ടി.
ശക്തമായ സമരം തന്നെ ഇതിനായി ഉണ്ടാവണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
ചപ്പാരപ്പടവ് തേറണ്ടി വാര്‍ഡ് മെമ്പര്‍സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍-എം.മൈമൂനത്ത്, സി.പത്മനാഭന്‍, അഷറഫ് കൊട്ടോല(രക്ഷാധികാരികള്‍), പി.വി.സുകുമാരന്‍ -ചെയര്‍മാന്‍, കെ.വി.സമീര്‍-കണ്‍വീനര്‍, കെ.മുര്‍ഷിദ്-ട്രഷറര്‍.