സംഗീതസംവിധാനം-എ.എം.രാജ-പാട്ടൊഴുകിയ വഴിയിലൂടെ-4

മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത ഗായകനാണ് എ.എം.രാജ. ഗായകനെന്ന നിലയില്‍ പ്രശസ്തനായ രാജ ഒരു മലയാള സിനിമയുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.

എ.എം.രാജ(ഏയ്മല മന്‍മദരാജു രാജ).

1929 ല്‍ ആന്ധ്രയിലെ ചിറ്റൂരില്‍ ജനിച്ച എ.എം.രാജ 1952 മുതല്‍ 1975 വരെയുള്ള കാലഘട്ടത്തില്‍ മലയാളത്തില്‍ 50 സിനിമകളിലായി 114 ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗാനമാധുരിയാണ് എ.എം.രാജ. 1989 ല്‍ ഗായികയും ഭാര്യയുമായ ജിക്കി കൃഷ്ണവേണിയോടൊപ്പം കന്യാകുമാരിയില്‍ ഒരു ഗാനമേള അവതരിപ്പിക്കാന്‍ പോകവെ തിരുനെല്‍വേലിയിലെ വള്ളിയൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ കുടിവെള്ളം ശേഖരിക്കാന്‍ പോയപ്പോള്‍ ട്രെയിന്‍ നീങ്ങിയതോടെ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ട്രാക്കിലേക്ക് വീണായിരുന്നു 59-ാം വയസില്‍ അദ്ദേഹത്തിന്റെ അന്ത്യം. എ.എം.രാജ ഈണം പകര്‍ന്ന ഏക മലയാള സിനിമയാണ് 1970 ല്‍ കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത അമ്മ എന്ന സ്ത്രീ. കെ..ടി.മുഹമ്മദ് കഥ, തിരക്കഥ, സംഭാഷണം രചിച്ച ഈ സിനിമയിലെ ഗാനങ്ങല്‍ രചിച്ചത് വയലാര്‍ രാമവര്‍മ്മ.

ഗാനങ്ങള്‍:

1-ആദിത്യദേവന്റെ കണ്‍മണി-പി.സുശീല.
2-ആലിമാലി ആറ്റിന്‍കരയില്‍-പി.സുശീല
3-അമ്മ പെറ്റമ്മ-ജിക്കി കൃഷ്ണവേണി.
4-മദ്യപാത്രം മധുരകാവ്യം-യേശുദാസ്.
5-നാളെ ഈ പന്തലില്‍-എ.എം.രാജ.
6-പട്ടും വളയും-എ.എം.രാജ.
7-തമസോമ ജ്യോതിര്‍ഗമയ-പി.ബി.ശ്രീനിവാസ്.

(മദ്യപാത്രം മധുരകാവ്യം എന്ന ഗാനം അക്കാലത്തെ ഹിറ്റ് ഗാനമായിരുന്നു).