ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു.

കണ്ണൂര്‍: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ (ക്രമസമാധാനവിഭാഗം)നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു.

ദിവസം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സെല്ലിലേക്ക്, ലഹരി ഉപയോഗത്തെക്കുറിച്ചോ ലഹരി വില്‍പ്പനയെക്കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ മുഖാന്തിരമോ ഇ-മെയില്‍ ആയോ വാട്‌സാപ്പ് വഴിയോ അറിയിക്കാവുന്നതും

ആയതിന്മേല്‍ അനുയോജ്യമായ തുടര്‍നടപടികള്‍ ഉടനടി സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ഇത്തരം വിവരങ്ങള്‍ കൈമാറുന്നവരുടെ സ്വകാര്യത ശതമാനവും സംരക്ഷിക്കുന്നത്തിനുള്ള നടപടികളും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിച്ചു.

ഈ കൂട്ടായ സാമൂഹ്യ ഉത്തരവാദിത്വത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നര്‍ക്കോട്ടിക് വിഭാഗം ഡി.വൈ.എസ്.പി രമേശന്‍ അറിയിച്ചു.

ഫോണ്‍- 9497927797

ഇ-മെയില്‍- pgcelladgplo.pol@kerala.gov.in