അനുഭവങ്ങളേ നന്ദി ഇന്ന് 45 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്നു.
രാമവര്‍മ്മ രാമഭദ്രന്‍ തമ്പുരാന്‍ പൂര്‍ണ്ണശ്രീ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണ് അനുവങ്ങളേ നന്ദി.
കലൂര്‍ ഡെന്നീസ് കഥക്ക് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത് എസ്.എല്‍.പുരം സദാനന്ദന്‍.
സിനിമയുടെ സംവിധായകന്‍ ഐ.വി.ശശിയാണ്.
മധു, എം.ജി.സോമന്‍, ജയഭാരതി, സീമ, ശങ്കരാടി, ബാലന്‍.കെ.നായര്‍, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി.ലളിത, കുതിരവട്ടം പപ്പു, കോട്ടയം ശാന്ത, മീന എന്നിവരാണ് പ്രധാന താരങ്ങള്‍.
രാമചന്ദ്രമേനോന്‍ ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
യുസുഫലി കേച്ചെരിയും ആര്‍.കെ.ദാമോദരനും എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍.
വനമേഖലയോട് ചേര്‍ന്ന കൂപ്പിന്റെ പശ്ചാത്തലത്തില്‍ പ്രേമത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ ഈ സിനിമ 1979 മെയ്-25 ന് 45 വര്‍ഷംമുമ്പാണ് റിലീസ് ചെയ്തത്.
സെക്‌സിന്റെ അതിപ്രസരം കാരണം സിനിമക്ക് സെന്‍സര്‍ബോര്‍ഡ് എ.സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍ കുടുംബ പ്രേക്ഷകര്‍ അകന്നു നിന്നതുകൊണ്ട് സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു.