ആംബുലന്‍സ് ജീവനക്കാരുടെ സംഘടന(എ.ഒ.ഡി.എ) ജനറല്‍ബോഡി യോഗം നാളെ.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) കണ്ണൂര്‍ ജില്ല ഏഴാമത് ജനറല്‍ ബോഡി യോഗം നാളെ. 

പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി അധ്യക്ഷത വഹിക്കും.

തളിപ്പറമ്പ്, ഇരിട്ടി സോണല്‍ മീറ്റിങ്ങും 2025-2026 വര്‍ഷത്തേക്കുള്ള ജില്ലയിലെയും, സോണലിന്റെയും പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുക്കും.

അതോടൊപ്പം അസോസിയേഷനില്‍ പുതുതായി അംഗത്വമെടുത്ത മെമ്പര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും നടക്കും.