അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കരുത് -കെ.എന്‍.എം
തളിപ്പറമ്പ്.അസ്ഥിരവും താല്‍ക്കാലികവുമായ നിയമങ്ങളിലൂടെ ഇന്ത്യന്‍ സേനയുടെ വിശ്വാസ്യതയെ തകര്‍ക്കരുതെന്ന് കെ എന്‍. എം തളിപ്പറമ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളുടെ മികച്ചപ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത വിശ്വാസ്യതയും സുതാര്യതയും തകര്‍ത്തു കൊണ്ടുള്ള താല്‍ക്കാലിക നിയമനങ്ങള്‍ ആയുധ പരിശീലനം ലഭിച്ച തൊഴിലില്ലാത്ത
ചെറുപ്പക്കാരുടെ എണ്ണം കൂട്ടാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും, പിന്നീട് അവരെ ദേശവിരുദ്ധ ശക്തികകള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കെ.എന്‍.എം ആരോപിച്ചു.
കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ഡോ: സുല്‍ഫീക്കര്‍ അലി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അലി ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സി.എച്ച്.ഇസ്മായില്‍ ഫാറൂഖി സംഘടനാ ക്ലാസ്സെടുത്തു.
ഐ.എസ്.എം. ജില്ലാ സെക്രട്ടറി ഹസ്സന്‍കുഞ്ഞി അരിപ്പാമ്പ്ര, നബീല ടീച്ചര്‍, ആസ്വിം അലി സ്വലാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.പി.നിസാമുദ്ധീന്‍ സ്വാഗതവും കെ.സിദ്ദീഖ് നന്ദിയും പറഞ്ഞു.
