നീന്തല്‍ പരിശീലനം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തളിപ്പറമ്പ്: റിക്രിയേഷന്‍ ക്ലബ്ബില്‍ വേനലവധി കാലത്ത് നീന്തല്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ അധ്യക്ഷത വഹിച്ചു.
പി.അബു, നീന്തല്‍ പരിശീലകന്‍ പി. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി എം.ബി.ബിജു സ്വാഗതവും ട്രഷറര്‍ ഷാജി ജോസഫ് നന്ദിയും പറഞ്ഞു.
