എസ്.ഐ. എ.രവിക്ക് അനുമോദനം.

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായസബ്ബ് ഇന്‍സ്‌പെക്ടര്‍ എ.രവിയെ വിവേകാനന്ദ സംസ്‌ക്കാരിക സമിതി അനുമോദിച്ചു.

ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് അഡ്വ.എം.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

റിട്ട.എ.സി.പി. ടി.പി ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്ത് രവിക്ക് പൊന്നാടയും ഉപഹാരവും നല്‍കി.

മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ കെവത്സരാജന്‍, പി.വി.സുരേഷ്, ഒ.സുജാത,

വിവേകാനന്ദ റെസിഡന്‍സ് അേേസാസിയേഷന്‍ പ്രസിഡന്റ് എ.പി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

സമിതി സിക്രട്ടറി നിധിന്‍ സ്വാഗതവും ട്രഷറര്‍ പി.വി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.