നാട്ടുകാരുടെ അടി പിന്നാലെ പോക്‌സോ കേസും

 

പരിയാരം: പ്രകൃതിവിരുദ്ധ പീഡനം
കോഴിക്കോട് സ്വദേശിക്ക് നാട്ടുകാരുടെ മര്‍ദ്ദനവും പിന്നാലെ പോക്‌സോ കേസും.

ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം.

കവ്വായിയില്‍ വാടകക്ക് താമസിക്കുന്ന മല്‍സ്യ തൊഴിലാളി പന്തളം റഷീദിനെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്.

പള്ളിയിലേക്ക് പോകുകയായിരുന്ന 13 വയസുള്ള കുട്ടിയെ വാടകക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ

\പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച റഷീദിനെ കാലിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.