സി.പി.എം പ്രവര്‍ത്തകന് മര്‍ദ്ദനം 18 മുസ്ലിം ലീഗുകാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: സി.പി.എം പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പ് ദിവസം മര്‍ദ്ദിച്ച സംഭവത്തില്‍ 18 മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുപ്പത്ത് വെച്ച് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വരുന്ന സ്ത്രീകളെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത് ചോദ്യം ചെയ്തതിന് മരത്തക്കാട്ടെ പുതിയപുരയില്‍ വീട്ടില്‍ ബി.സുനില്‍കുമാറിനാണ്(45)ഇരുമ്പ് വടികൊണ്ട് അടിയേറ്റത്.

ഉളിയില്‍ മൂലയില്‍ മൊയ്തു, ടി.കെ.പി.ഷുഹൈബ്, കുള്ളിയില്‍ മൊയ്തീന്‍കുട്ടി, പി.സി.മുജീബ്, യു.എം.ത്വയിബ്, ടി.പി.സിദ്ദിക്ക്, പി.സി.സക്കരിയ്യ, കെ.പി.പി.മുഹമ്മദ് ഷഫീഖ് എന്നിവരുടെയും കണ്ടാലറിയാവുന്ന 10 ലീഗ് പ്രവര്‍ത്തകരുടെയും പേലിലാണ് കേസ്.