ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു, പയ്യാമ്പലം അക്വാമറൈന്‍ ഫ്‌ളാറ്റിലാണ് സംഭവം.

കണ്ണൂര്‍: ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

പയ്യാമ്പലത്തെ അക്വാ മറൈന്‍ ഫ്‌ളാറ്റിലെ താമസക്കാരനായ ഡോ.
ആഷിഷ് ബെന്‍സിനാണ്(40)പരിക്കേറ്റത്.

12 ന് രാത്രി 10 മണിക്കായിരുന്നു സംഭവം.

സംഭവത്തില്‍ ബെന്നി എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

അക്വാ മറൈന്‍ ഫ്‌ളാറ്റില്‍ തന്നെ താമസിക്കുന്ന ആഷിഷിന്റെ ജീവനക്കാരിയായ സുജയെ ബെന്നി ഉപദ്രവിക്കുന്നത് കാരണം മാറ്റിപ്പാര്‍പ്പിച്ച വിരോധത്തിനാണ് മര്‍ദ്ദിച്ചെതെന്നാണ് പരാതി.