ബ്രേക്ക് ചെയ്യുമ്പോല്‍ ചുവന്ന ലൈറ്റ് കത്തണ്ടേ–ആനവണ്ടി ഡ്രൈവര്‍ക്ക് തല്ല്-രണ്ടുേപര്‍ ജയിലില്‍.

തളിപ്പറമ്പ്: ബ്രേക്ക് ചെയ്യുമ്പോള്‍ ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മിനി ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍.

സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്.

തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്ന്‌ രാവിലെ 6.40 നായിരുന്നു സംഭവം.

പൂക്കോത്ത്‌നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയപ്പോള്‍ ബ്രേക്ക്‌ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് കെ.എല്‍.59 ടി 6025 മിനിലോറിയില്‍ സഞ്ചരിച്ച പ്രതികള്‍

തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ച് കെ.എല്‍.15-6800 കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഡ്രൈവര്‍ ഇരിട്ടിയിലെ സുരേഷ്ബാബുവിനെ(47) തടഞ്ഞുനിര്‍ത്തി യൂണിഫോം വലിച്ചുകീറുകയും ഐ.ഡി.കാര്‍ഡ് പൊട്ടിച്ചെറിയുകയും നിലത്ത് തള്ളിയിട്ട് മര്‍ദ്ദിക്കുകയും വന്നാണ് കേസ്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ടി.ഹിമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. സിദ്ദിഖിനേയും സവാദിനേയും മര്‍ദ്ദിച്ചതിന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.